Monday, November 25, 2024
spot_imgspot_img
HomeKeralaനെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം: എഐവൈഎഫ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം: എഐവൈഎഫ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ദുരവസ്ഥക്ക് മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. നിത്യേനെ ചികിത്സ തേടി എത്തുന്ന നൂറുകണക്കിന് നിർധന രോഗികൾക്ക് മാതൃകാപരമായ ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നും ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നും എഐവൈഎഫ് നെടുമങ്ങാട് ടൗൺ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അൽത്താഫ് നഗറിൽ നടന്ന സമ്മേളനം മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി ശരത് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം നെടുമങ്ങാട് എസ് ഷമീർ, ടൗൺ യൂണിറ്റ് സെക്രട്ടറി എ അസിം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജി അരുൺ (പ്രസിഡന്റ്), എസ് ഷഫീക്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares