മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ അക്രമണം അവസാനിപ്പിക്കുക, മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നൈറ്റ് മാർച്ച് നടത്തും. വൈകിട്ട് 6ന് ആശ്രമം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് നഗരം ചുറ്റി നെഹ്രു പാർക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും