മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രതിഷേധ മാർച്ച് പൂഞ്ഞാറിൽ സംഘടിപ്പിച്ചു. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് കോട്ടയം ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്യ്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹാഷിം സിപിഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം എംജി ശേഖരൻ, പാർട്ടി മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസി: സെക്രട്ടറി പി എസ് സുനിൽ, എൻആർഇജി മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സൂനൈസ് എംപി, ഫാത്തിമ, അപർണ്ണ തുടങ്ങിയ നേതാക്കൾ നൈറ്റ് മാർച്ചിനെ അഭിവാദ്യം ചെയ്യ്തു സംസാരിച്ചു.
അമീൻ കെ ഇ, ജിസ് മോൻ ബാബു, സഹദ് കെ സലാം, സഹദ് ആലി, പ്രിൻസ്, സാംജിത്ത്, ഷാജിന, ഷമൽ, ഷാമോൻ പുതുപ്പറമ്പിൽ,ജോബിഷ് തോമസ് എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.