കുളത്തൂപ്പുഴ: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യ സദസ് സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് രതു കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി എം ബി നസീർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഇ കെ സുധീർ, സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി കെ രാജു, വൈശാഖ് സി ദാസ്, വി അജിവാസ്, അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സജീവ്, ടി തുഷാര. അജിമോൻ, ആർ സുരേഷ്, എ എസ് അൽതാഫ് എന്നിവർ സംസാരിച്ചു. ഷൈജു എബ്രഹാം, ലിബു അലക്സ്, അപർണ്ണാ കൃഷ്ണൻ, എം വിശാഖ്, ആദർശ് സതിശ്, വിഷ്ണു അറയ്ക്കൽ, പി അജിത്ത്, എസ് ആരോമൽ, എസ് സുജിത്ത് എന്നിവർ നേതൃത്വം നൽകി.
ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി കെ വി സ്മാരകത്തിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം ബികെഎംയു ജില്ലാ പ്രസിഡന്റ് എ മുസ്തഫ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അരുൺ ഗണേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വിഷ്ണുരാജ് സ്വാഗതം പറഞ്ഞു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് വിപിൻ രാജ്, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിനോദ്, വിഷ്ണു, ദിവ്യ, അലി, വിജിത്, അജിത്, റാഷി ദ് തുടങ്ങിയവർ നേതൃത്വം നൽകി.
പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം ടൗണിൽ സംഘടിപ്പി ച്ച് നൈറ്റ് മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി കെ സി ജോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഫാസിൽ എസ് ബാബു അധ്യക്ഷനായിരുന്നു. സെക്രട്ടറി വിഷ്ണു ഭഗത് സ്വാഗതം ആശംസിച്ചു. ബി രാജേഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എസ് അർഷാദ്, യുവതി സബ് കമ്മിറ്റി കൺവീനർ അഡ്വ അനീഷ അർഷാദ്, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ആഷിക് എന്നിവർ സംസാരിച്ചു. ഷെമീർ മാങ്കോട്, മുരുകൻ, ഷമ്മ, അനന്ദു എന്നിവർ നേതൃത്വം നൽകി.
കുന്നിക്കോട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചെങ്ങമ നാട് സംഘടിപ്പിച്ച പ്രകടനവും യോഗവും സിപിഐ കുന്നിക്കോ ട് മണ്ഡലം സെക്രട്ടറി എം നൗ ഷാദ് ഉദ്ഘാടനം ചെയ്തു.