തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെയും അദാനിഗ്രൂപ്പിനെതിരായ അഴിമതി ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമതി (ജിപിസി) അന്വേഷണം പ്രഖ്യപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് നൈറ്റ്മാർച്ച് സംഘടിപ്പിക്കുന്ന നൈറ്റ്മാർച്ച് ഇന്ന് നടക്കും. മണ്ഡല അടിസ്ഥാനത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. വയനാട് ദുരിതബാധിതർക്കുള്ള ധനസഹായത്തിൽ കേന്ദ്രസർക്കാർ കേരളത്തെ പറഞ്ഞ് പറ്റിച്ചെന്ന് എഐവൈഎഫ് ആരോപിച്ചു. ചൂരൽമല ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടെത്തി കണ്ട പ്രധാനമന്ത്രി പോലും വയനാടിനോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതിനു അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ഉദ്യഗസ്ഥരെ വിലക്കെടുക്കാനായി അദാനി ശ്രമിക്കുന്നു എന്ന വലിയ അഴിമതി അരോപണം വന്നതിനു പിന്നാലെ അതിനെ കുറിച്ച് അന്വേഷിക്കാനും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനും ഇന്ത്യയിൽ യാതൊരു അന്വേഷണവും നടക്കുന്നില്ല. അദാനിയെ നിലനിർത്തി പോവേണ്ടത് കേന്ദ്രസർക്കാരിന്റെ ആവശ്യമായതിനാൽ ഒരു കേസും ഇവിടെ ഉയരില്ല എന്നതു യാഥാർത്ഥ്യമാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. ഇതിനെതിരെ ശബ്ദമുയർത്തിയാണ് എഐവൈഎഫ് നൈറ്റ്മാർച്ച് സംഘടിപ്പിക്കുന്നത്.