നിലമ്പൂർ : മൂന്ന് പതിറ്റാണ്ട് മുമ്പ് സർവ്വേ നടത്തി ഭൂമി ഏറ്റെടുത്ത് നിർമ്മാണം തുടങ്ങിയ നിലമ്പൂർ ബൈപ്പാസ് റോഡ് അനന്തമായി നീണ്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് നിലമ്പൂർ മണ്ഡലം ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ അന്തർ സംസ്ഥാനപാതയിലെ നിലമ്പൂർ ടൗൺ എപ്പോഴും ഗതാഗതക്കുരുക്കിലാണ്. മലപ്പുറം ജില്ലയിൽ ബൈപ്പാസ് ഇല്ലാത്ത ഏക നഗരമായ നിലമ്പൂർ ടൗണിൽ വാഹനങ്ങൾ മണിക്കൂറുകളോളം ഗഗാതക കുരുക്കിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. മൂന്നു പതിറ്റാണ്ടായി നടപടികൾ ആരംഭിച്ചിട്ടും നാളിതുവരെയായി ആദ്യ റീച്ച് പോലും പൂർത്തീകരിച്ചില്ലെന്നത് ഗൗരവതരമാണ്.
ബൈപ്പാസിന് വേണ്ടി സ്ഥലം വിട്ടു നൽകിയ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാനോ അറ്റ കുറ്റ പണികൾ നടത്തുവാനോ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.ഇവരുടെ തീരാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ യാതൊരു താൽപര്യവും കാണിക്കുന്നില്ല.ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഐ വൈ എഫ് അറിയിച്ചു.
ശില്പശാല എഐവൈഎഫ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ഷുഹൈബ് മൈലംപാറ അധ്യക്ഷത വഹിച്ചു.സിപിഐ നിലമ്പൂർ മണ്ഡലം സെക്രട്ടറി എം മുജീബ് റഹ്മാൻ മുഖ്യ അതിഥിയായി. R ജയകൃഷ്ണൻ, വിനയൻ എടക്കര. കെ.ഹരിദാസൻ ഇയ്യാസ് പനോളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആർ ജയകൃഷ്ണൻ(പ്രസിഡൻ്റ്)സജീവ് ചാലിയാർ,ഷമീർ ചേറൂർ(വൈ.പ്രസിഡൻറ്റ് ) ഷുഹൈബ് മൈലമ്പാറ (സെക്രട്ടറി)ഇർഷാദ് പരപ്പൻ.രാജീവ് പെരുമ്പ്രാൽ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.