Monday, November 25, 2024
spot_imgspot_img
HomeKeralaആർ.രാമചന്ദ്രൻ അനുസ്മരണവും നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ച് എഐവൈഎഫ്

ആർ.രാമചന്ദ്രൻ അനുസ്മരണവും നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ച് എഐവൈഎഫ്

ഓച്ചിറ: സി പി ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന സഖാവ് ആർ രാമചന്ദ്രൻ്റെ ഒന്നാം അനുസ്മരണത്തോടനുബന്ധിച്ച് എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. അനുസ്മരണ യോഗവും നേത്രചികിത്സ ക്യാമ്പും എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: സി എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ആർ.രാമചന്ദ്രൻ കരുനാഗപ്പള്ളിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ തൻ്റെതായ ശൈലിയിൽ നടപ്പാക്കുന്നതിൽ ഉത്തമ മാതൃക സൃഷ്ടിച്ച നേതാവാണ് ആർ.രാമചന്ദ്രനെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച സഖാവ് സി.എ.അരുൺ കുമാർ അഭിപ്രായപ്പെട്ടു.

എ ഐ വൈ എഫ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ആർ നിധിൻരാജ് അദ്‌ധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൺസൂർ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, എഐവൈഫ്‌ ജില്ല ജോയിന്റ് സെക്രട്ടറി ആർ.ശരവണൻ, ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ: അനന്തു. എസ്. പോച്ചയിൽ, സി പി ഐ നേതാക്കൻമാരായ കെ.പി.വിശ്വവത്സലൻ, കെ.രവീന്ദ്രൻപ്പിള്ള, വി.സുഗതൻ , എസ്.രാജീവുണ്ണി, എസ്.ഗീതാകുമാരി, സുരേഷ് താനുവേലിൽ, അബ്ദുൽഖാദർ, വിശ്വംഭരൻ, രജിത രമേശ് , എഐഎസ്എഫ് നേതാക്കൻമാരായ എസ്.കാർത്തിക്, കൃഷ്ണദേവരാജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യോഗത്തിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് രമ്യാരാജേഷ് നന്ദിയും രേഖപ്പെടുത്തി.

ഡോ:സുമ കാർത്തിക ഐ ഹോസ്പിറ്റലിൻ്റെ സഹായത്തോടെ കുലശേഖരപുരം പഞ്ചായത്തിലെ പുത്തൻചന്ത വാർഡിൽ വെച്ചാണ് നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ്റി നാൽപ്പതോളം പേരാണ് ക്യാമ്പിൻ്റെ ഭാഗമായുള്ള സൗജന്യമായി ചികിത്സയുടെ ഭാഗമായത്. ഡോ: ചിൻമയി, സഹായികളായ അനീഷ, അഭീഷ, പ്രവീൺ എന്നിവർ വൈദ്യസഹായം നൽകി. എഐവൈഎഫ് നേതാക്കൻമാരായ ശ്രീഹരി പി.എസ്, ആർ.അഭിരാജ് , എസ്.സുജിത്ത്കുമാർ, ആർ.ആശാദേവി, ശ്രീലക്ഷ്മി, അയ്യപ്പൻ, ഷിബി.എം. കേശവൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares