അന്ധവിശ്വാസ അനാചാരങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ശാസ്ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും നിയമനിർമ്മാണം നടത്തുന്നതിന് ഗവൺമെൻറ് അടിയന്തരമായി തയ്യാറാകണമെന്ന് എഐവൈഎഫ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നവമാധ്യമ സാമൂഹ്യ കാലഘട്ടത്തിൽ പോലും വർത്തമാന കേരളത്തെ ചിരിക്കുന്ന സാമൂഹ്യ ദുരന്തങ്ങൾ ആയി ആൾദൈവങ്ങളും മാറിക്കൊണ്ടിരിക്കുകയാണ് . പൗരന്റെ മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും പരിപൂർണ്ണ അധികാരം അനുവദിച്ചുകൊണ്ട് തന്നെ ശാസ്ത്ര ബോധത്തിലും യുക്തി ബോധത്തിലും അടിസ്ഥാനമായ സാമൂഹ്യ ഉന്നതിയാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ശാസ്ത്രബോധവും അന്വേഷണത്തോലയും വളർത്തേണ്ടത് ഓരോ പൗരന്റെയും കർത്തവ്യമായി ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.
വർഷങ്ങൾ നീണ്ട ബോധവൽക്കരണ പ്രക്ഷോഭ പരമ്പരകൾക്കും നിയമനിർമ്മാണത്തിന് വേണ്ടി ധീരമായി നിലകൊണ്ട ഡോക്ടർ നരേന്ദ്ര ദാരോൽക്കാരുടെ രക്തസാക്ഷിത്വത്തിനും ശേഷം 2013 ഡിസംബർ 18ന് മഹാരാഷ്ട്രയിൽ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ജനാധിപത്യവിരുദ്ധവും പൊതു ധാർമിക ധാർമികതയ്ക്കും പൊതുജനാരോഗ്യത്തിനും പൊതു ക്രമസമാധാനത്തിനും നിരക്കാത്തതുമായ സംഭവ വികാസങ്ങളെ തിരിച്ചറിഞ്ഞ് കൊണ്ട് അന്ധവിശ്വാസ അനാചാര നിർമാർജനത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.