Thursday, November 21, 2024
spot_imgspot_img
HomeKeralaനികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ്

നികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം അപകടകരമായ രീതിയില്‍ കടന്നുപോകുന്ന ഈ അവസ്ഥയില്‍ നികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ്. കേരളത്തെ നിരന്തരമായി കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയും സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമ പദ്ധതികള്‍ക്ക് കടിഞ്ഞാണിടുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, നികുതി കുടിശ്ശികയുളളവരെ കൊണ്ട് അടിയന്തരമായി അത് തിരിച്ച് അടയ്പ്പിക്കുകയും വേണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, നികുതി തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവരുടെയും നിര്‍ധനാനയവരുടെയും നികുതി ഒഴുവാക്കി കൊടുക്കമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 2021 മാര്‍ച്ച് വരെ സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ ബാക്കിയുള്ള കുടിശ്ശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനം വരും. അതിനാല്‍, സാമ്പത്തിക ശേഷിയുളളവരുടെയും സ്ഥാപനങ്ങളുടെയും കൈയ്യില്‍ നിന്ന് നികുതി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares