Friday, November 22, 2024
spot_imgspot_img
HomeKeralaമുട്ടിൽ മരം മുറി കേസ്‌ പ്രതിയെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ എഐവൈഎഫ്

മുട്ടിൽ മരം മുറി കേസ്‌ പ്രതിയെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ എഐവൈഎഫ്

മാനന്തവാടി: മാനന്തവാടിയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മുട്ടിൽ മരം മുറി കേസിലെ പ്രതിയായ വ്യക്തിയെ ഉദ്ഘാടനത്തിനും തുടർന്നുള്ള പരിപാടികളിലും പങ്കെടുപ്പിക്കാനുള്ള സംഘാടകരുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എഐവൈഎഫ് രം​ഗത്ത്. വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘാടകരുടെ നീക്കം ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി ആരോപിച്ചു.

മന്ത്രിമാരും ജില്ലയിലെ എംഎൽഎമാരും ജില്ലാ കളക്ടറും അടക്കം പ്രമുഖർ പങ്കെടുക്കുന്ന പരിപാടികളിലേക്ക് ഇത്തരം കളങ്കിത വ്യക്തിത്വങ്ങളെ ക്ഷ ണിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ല. ഇത്തരം നടപടികൾസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുക. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ശ്രദ്ധിക്കപ്പെടുന്ന ഇത്തരം സംസ്ഥാന പരിപാടികളിൽ പങ്കെടുപ്പിക്കേണ്ട ആളുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും എഐവൈഎഫ് വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares