Thursday, November 21, 2024
spot_imgspot_img
HomeLatest Newsഇന്ത്യ മുന്നണിക്ക് ശക്തി പകരാൻ എഐവൈഎഫ്, പ്രതിപക്ഷ ഐക്യ വേദിയായ വോയ്‌സ് ഓഫ് യങ് ഇന്ത്യ

ഇന്ത്യ മുന്നണിക്ക് ശക്തി പകരാൻ എഐവൈഎഫ്, പ്രതിപക്ഷ ഐക്യ വേദിയായ വോയ്‌സ് ഓഫ് യങ് ഇന്ത്യ

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് വിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ മുന്നിട്ടിറങ്ങി എഐവൈഎഫ്. എഐവൈഎഫിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ ഇന്ത്യയിലെ യുവജന പ്രസ്ഥാനങ്ങൾ മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് തുരത്താൻ ഒന്നിച്ചു നിൽക്കാൻ തീരുമാനമായി. രാജ്യത്തെ ജനങ്ങളെയും ഭരണഘടനെയും അനുദിനം വഞ്ചിച്ചു കൊണ്ടിരിക്കുന്ന എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എഐവൈഎഫ് യുവജന സംഘടനകളെ അണിനിരത്താൻ തീരുമാനിച്ചിരിക്കുന്നത്. കോളനിവാഴ്ചയെ എതിർക്കാൻ മുന്നോട്ടുവന്നത് മാതൃകയാക്കി ആർഎസ്എസിനെ പരാജിതരാക്കാൻ രാജ്യത്തെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനമാണ് കൺവെൻഷനിലൂടെ നടത്തിയിരിക്കുന്നത്.

തൊഴിലില്ലായ്മയ്ക്കൊപ്പം തൊഴിൽ മേഖലയിലെ അസന്ദിഗ്‌ധാവസ്ഥ, ഇന്ത്യൻ സമ്പദ് മേഖലയിലെ നീറുന്ന പ്രശ്നങ്ങൾ, രാജ്യം നേരിടുന്ന സാമൂഹിക അരാജകത്വം, നീതി നിഷേധം, മതേതരത്തിന് നേരെ ഉയരുന്ന വെല്ലുവിളി, അസമത്വം ഉൾപ്പെടെ ഇന്ത്യൻ യുവതയ്ക്കുമേൽ ഉയർന്നിരിക്കുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്തു. രാജ്യത്തെ യുവ ശബ്ദം, ഇന്ത്യൻ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം ഉയർത്തി കണ്‌‍‍വെൻഷനിൽ സെനിനാറും സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ 26 യുവജന സംഘടനകളെ പ്രതിനിധീകരിച്ചുളള നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. എഐവൈഎഫ് ജനറൽ സെക്രട്ടറി തിരുമലൈ രാമൻ, ദേശീയ അധ്യക്ഷൻ സുഖ്‌ജീന്ദർ മഹേശ്വരി, ഐവൈസിയുടെ മനു ജയിൻ, ജെഎംഎം നേതാവും ലോക്സഭാംഗവുമായ വിജയ് ഹൻസദക്ക്, ഡിഎംകെ വിദ്യാർത്ഥി വിഭാഗം സെക്രട്ടറി എഴില രസൻ എംഎൽഎ, സിവൈഎസ്എസ് ദേശീയ കോഓർഡിനേറ്റർ അനുരാഗേന്ദ്ര കുമാർ നിഗം, എംഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ദുരൈ വൈക്കോ, എസ്പി യുവസംഘടനാ അധ്യക്ഷൻ മുഹമ്മദ് ഫഹദ് ഉൾപ്പെടെ ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം യുവസംഘടനാ നേതാക്കളും സെമിനാറിൽ പങ്കെടുത്തിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയും മണിപ്പൂർ മുതൽ മഹാരാഷ്ട്ര വരെയും ബിജെപി യെ അധികാരത്തിൽ നിന്നും നിഷ്കാസിതരാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരുടെ നാവ് അടയ്ക്കുന്ന മോദി സർക്കാരിന്റെ സ്ഥിരം അടവ് നയമായ പാർലമെന്റ് പുറത്താക്കലിനെതിരെയും യുവജനങ്ങൾ ശബ്ദമുയർത്തി മുന്നോട്ട് വന്നു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനും ധാർമ്മികതയ്ക്കും എതിരാണെന്നും പാർലമെന്റിലെ 146 എംപിമാരെ തങ്ങളുടെ ചുമതലകൾ നിറവേറ്റിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതിപക്ഷ സഖ്യം പ്രമേയവും പാസാക്കിയിരുന്നു. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത, വൈവിധ്യമാർന്ന അഭിപ്രായങ്ങൾ, സംയുക്ത കൂടിയാലോചന എന്നിവ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ . പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന നിർണായക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനുള്ള കടുത്ത വിമുഖത ജനങ്ങളോടും ഭരണഘടനയോടും ചെയ്യുന്ന ആക്രമണമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്കും പ്രതിസന്ധി ഘട്ടത്തിലേക്കും ജനാധിപത്യ ദ്വംസനത്തിലേക്കും കടക്കുന്ന ഈ വേളയിൽ കൈയ്യും കെട്ടി വെരുതെ നോക്കിയിരിക്കാൻ എഐവൈഎഫിന് ഒരിക്കലും സാധ്യമല്ല. രാജ്യം കണ്ട നിരവധിയാർന്ന സമര പരമ്പരകൾക്ക് ചുക്കാൻ പിടിച്ച എഐവൈഎഫിന് ഇന്ത്യയെ ഫാസിസ്റ്റ് സർക്കാരിൽ നിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയേ മതിയാവുകയുളളൂ. 2024 ൽ രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായി അതിനുളള ശ്രമങ്ങളാണ് ഇന്യൻ യുവജനപ്രസ്ഥാനങ്ങളിലൂടെ എഐവൈഎഫ് നടപ്പിലാക്കാൻ പോകുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares