Thursday, November 21, 2024
spot_imgspot_img
HomeKerala​ഗവർണർക്കെതിരെ സന്ധിയില്ലാ സമരം; രാജ്ഭവൻ മാർച്ചുമായി എഐവൈഎഫ്

​ഗവർണർക്കെതിരെ സന്ധിയില്ലാ സമരം; രാജ്ഭവൻ മാർച്ചുമായി എഐവൈഎഫ്

തിരുവനന്തപുരം: കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ​ഗവർണറുടെ ആർഎസ്എസ് അജണ്ടക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് എഐവൈഎഫ്. ഭരണഘടനയെ പോലും വെല്ലുവിളിച്ച് കേരളത്തിലെ എൽഡിഎഫ് സർക്കാരിനുമേൽ ഭരണപ്രതിസന്ധി സൃഷ്ടിക്കാനുള്ള ​ഗവർണറുടെ പരിശ്രമങ്ങളെ ശക്തമായ സമരങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കാൻ എഐവൈഎഫ് തയ്യാറെടുക്കുകയാണ്. അതിന്റെ ഭാ​ഗമായി രാജ്ഭവനിലേക്ക് എഐവൈഎഫിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നവംബർ രണ്ടിനു സംഘടിപ്പിക്കുന്ന രാജ്ഭവൻമാർച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ജില്ലാകേന്ദ്രങ്ങളിൽ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ​കേരളത്തെ തകർക്കാൻ അച്ചാരം വാങ്ങിയുള്ള ആർഎസ്എസ് ഏജന്റായ ​ഗവർണറിന്റെ ശ്രമങ്ങളെ പ്രതിരോധിച്ച് സർക്കാരിനു പിന്തുണയേകാനാണ് എഐവൈഎഫ് സംസ്ഥാനത്തുട നീളം പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares