തിരുവനന്തപുരം: കേന്ദ്രസർക്കാർ ഫണ്ട് എവിടെ, അദാനി കോഴയിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ് നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആലപ്പുഴയിലും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പെരുമ്പാവൂരിലും നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസാദ് പാറേരി തൃശൂരിലും കെ വി രജീഷ് കൂത്തുപറമ്പിലും സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ആർ ജയൻ അടൂരിലും കെ ഷാജഹാൻ നെന്മാറയിലും എസ് വിനോദ് കുമാർ കൊട്ടാരക്കരയിലും അഡ്വ. വിനിത വിൻസെന്റ് കൊല്ലം ഈസ്റ്റും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പാലക്കാടും സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് നേമത്തും ഉദ്ഘാടനം ചെയ്തു.
വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ മാർച്ച്