കരുനാഗപ്പള്ളി: വർഗ്ഗീയ ഫാസിസത്തിനും, കേന്ദ്ര അവഗണനയ്ക്കുമെതിരെ ജനുവരി 30,31 തീയതികളിലായി എഐവൈഎഫ് കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ നടന്ന യോഗം എഐവൈഎഫ് മുൻ ജില്ലാ സെക്രട്ടറിയും സിപിഐ കൊല്ലം ജില്ലാ കൗൺസിൽ അംഗവുമായ ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഫ്ലാഗ് ഓഫ് ചെയ്ത റാലി കരുനാഗപ്പള്ളി ടൗൺ ചുറ്റി സിപിഐ ഓഫീസിന് മുന്നിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, സജിത എസ്, എം മുകേഷ്, എം മനോജ്, തനുജ ഷാനവാസ്, അശ്വതി പ്രസന്നൻ, സിയാദ്, ജിഷ്ണു കുട്ടൻ, എം നിഷാദ്, സഹദ് എസ്, ദിനേഷ് ആർ, ഗോകുൽ ബി, ആനന്ദ വിഷ്ണു, എ അമർജിത്, ജിത്തു ആർ ബി, ഷഫീഖ് വൈ പി, നാദിർഷാ എൻ തുടങ്ങിയവർ നേതൃത്വം നൽകി.