ചേരാനെല്ലൂർ: ചേരാനെല്ലൂർ പഞ്ചായത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. പഞ്ചായത്ത് കളിസ്ഥലത്തിനായി നിർദ്ദേശിക്കപ്പെട്ട ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, മാലിന്യ സംസ്ക്കരണത്തിന് ശാശ്വത പരിഹാരം കാണുക, ശ്മശാന നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ചേരാനെല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് സെബിൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ ടി സി സൻജിത്ത്, ടി യു രതീഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് റോക്കി ജിബിൻ, ടാഷ് മോൻ, പി ജെ ജോർജ്, ഷിജു കെ പി, വിപിൻ, സിനി റോക്കി എന്നിവർ സംസാരിച്ചു.