Friday, April 4, 2025
spot_imgspot_img
HomeKeralaസേവ് ഇന്ത്യാ മാർച്ച്; ആവേശമായി പെൺകുട്ടികളുടെ ഫ്ലാഷ് മോബ്

സേവ് ഇന്ത്യാ മാർച്ച്; ആവേശമായി പെൺകുട്ടികളുടെ ഫ്ലാഷ് മോബ്

കരുനാഗപ്പള്ളി: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് മാസം നടക്കുന്ന സേവ് ഇന്ത്യാ മാർച്ച്, തെക്കൻ മേഖലാ കാൽനട ജാഥയുടെ പ്രചരണാർത്ഥം യുവതി സബ്ബ് കമ്മിറ്റി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

ബി എം ഷെരീഫ് സ്മാരകത്തിന് മുന്നിൽ നിന്നും ആരംഭിച്ച പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ എക്സ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ രശ്മി അംജിത്ത് അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൺവീനർ സജിത എസ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി യു കണ്ണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രിജി ശശിധരൻ, മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി, അജാസ് എസ് പുത്തൻപുരയിൽ, ശാലിനി ആർ, തനൂജ ഷാനവാസ്, അമർ ജിത്ത്, ജിത്തു ആർ ബി, ഗംഗ, നിസാം, ഗോകുൽ ബി എന്നിവർ പങ്കെടുത്തു.

ഫ്ലാഷ് മോബിന് അപർണ്ണ, മാധു, ലക്ഷ്മി, അഞ്ജന, പാർവ്വതി, ശിവപ്രിയ, കണ്ണകി എന്നിവർ നേതൃത്വം നൽകി.

മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളായ വെളുത്തമണൽ, മാരാരിതോട്ടം, കെഎസ്ആർറ്റിസി സ്റ്റാന്റ്, കോഴിക്കോട്, ആലുംകടവ്, പണിക്കർകടവ്, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares