അഞ്ചൽ : കള്ളക്കേസിൽ കുടുക്കി ബീഹാർ പോലീസ് അറസ്റ്റ് ചെയ്ത എഐവൈഎഫ് ദേശീയസെക്രട്ടറിയും ബീഹാർ സംസ്ഥാന സെക്രട്ടറിയുമായ റോഷൻകുമാർ സിൻഹയെ വിട്ടയ്ക്കുക, കേന്ദ്രസർക്കാർ പ്രതിപക്ഷ നേതൃത്വത്തോടുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
തുടർന്ന് നടന്ന യോഗം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ.സുധീർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് രതു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം ബി നസീർ സ്വാഗതം പറഞ്ഞു. ടി തുഷാര, ഷൈജു ഏബ്രഹാം,ലിബു അലക്സ്,വിഷ്ണു അറയ്ക്കൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടിക്ക് അനസ്, എസ് സുജിത്ത്, ആരോമൽ എന്നിവർ നേതൃത്വം നൽകി.