Friday, November 22, 2024
spot_imgspot_img
HomeKeralaസേവ് ഇന്ത്യ മാർച്ച്; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിളംബര ജാഥയുമായി പുത്തൻചിറ മേഖല കമ്മിറ്റി

സേവ് ഇന്ത്യ മാർച്ച്; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിളംബര ജാഥയുമായി പുത്തൻചിറ മേഖല കമ്മിറ്റി

പുത്തൻചിറ: സേവ് ഇന്ത്യ മാർച്ചിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിളംബര ജാഥ സംഘചിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് പുത്തൻചിറ മേഖല കമ്മിറ്റിയാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയതക്കും തൊഴിൽ നിഷേധത്തിനുമെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസിഡന്റ്‌ എൻ അരുണും നയിക്കുന്ന മേഖല കാൽനട ജാഥകളുടെ സംഗമത്തിന്റെ വിളംബരം അറിയിച്ചു കൊണ്ടാണ് പുത്തൻചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയംകാവ് മുതൽ മങ്കിടി വരെ കാൽനട ജാഥ സംഘടിപ്പിച്ചത്.

സിപിഐ മാള മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ ടി എൻ വേണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നീതു വിനോദ് അദ്ധ്യക്ഷയായി. സമാപന സമ്മേളനം സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ കെ.വി. സുജിത്ത് ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി മെമ്പർ യു വി വാസുദേവൻ അധ്യക്ഷനായി.

സിപിഐ ലോക്കൽ സെക്രട്ടറി എ.പി. വിദ്യാധരൻ, അസിസ്റ്റന്റ് സെക്രട്ടറി എം.ബി. ജനിൽ കുമാർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബീന സുധാകരൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ്, സഹകരണ ബാങ്ക് ബോർഡ്‌ മെമ്പർ നവാസ് കൊട്ടിക്കൽ, എഐവൈഎഫ് മാള മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, മേഖല സെക്രട്ടറി സനീഷ് കുമാർ പി എസ്, മണ്ഡലം കമ്മിറ്റി മെമ്പർമാരായ ആര്യ സി കെ, സിജു സുകുമാരൻ എന്നിവർ അഭിവാദ്യങ്ങൾ ചെയ്തു സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares