നെല്ലിയാമ്പതി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന എഐവൈഎഫ് പാലക്കാട് ജില്ലാ ക്യാമ്പ് സമാപിച്ചു. നെല്ലിയാമ്പതി ഐടിഎൽ റീജൻസിയിൽ (ഷെറീഫ് നഗർ) സംഘടിപ്പിച്ച ക്യാമ്പ് എഐവെെഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ എഐവെെഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് ലീഡർ സുരേഷ് കൈത്തച്ചിറ, ഡെപ്യൂട്ടി ലീഡർമാരായ സിന്ധു പാറക്കൽ, കെ ഷിനാഫ് എന്നിവർ നിയന്ത്രിച്ചു.
ക്യാമ്പിനോടാനുബന്ധിച്ച നടന്ന വിവിധ യോഗങ്ങളിൽ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, ജില്ലാ എക്സി അംഗങ്ങളായ എൻ ജി മുരളീധരൻ നായർ, കെ രാജൻ, ജില്ലാകൗൺസിൽ അംഗങ്ങളായ എം ആർ നാരായണൻ വി കൃഷ്ണൻകുട്ടി, എം എസ് രാമചന്ദ്രൻ, എഐവൈഎഫ് നേതാക്കളായ ജില്ലാ പ്രസിഡന്റ് കെ നൗഷാദ്, പി കബീർ തുടങ്ങിയവർ സംസാരിച്ചു.