പാലക്കാട്: ഗുസ്തി താരങ്ങക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനവുമായി എഐവൈഎഫ്. എഐവൈഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പീഡന പരാതിയിൽ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മാസങ്ങളായി ജന്തർമന്തിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയേകി എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി ഉദയൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് കണ്ണാടി മേഖല ജോയിൻ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡന്റ് രഞ്ജിത് അധ്യക്ഷനായി സിപിഐ എൽസി സെക്രട്ടറി പി സുരേഷ് എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് എഐവൈഎഫ് മേഖല വൈസ് പ്രസിഡന്റ് കിഷോർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ച യോഗത്തിന് എഐഎസ്എഫ് എൽസി സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു