പന്തളം : – എഐവൈഎഫ് പന്തളം മണ്ഡലംതല മെമ്പർഷിപ് വിതരണോദ്ഘാടനം നർത്തകിയും പത്തനംതിട്ട ജില്ലാ കേരളോത്സവത്തിലെ കലാതിലകവുമായ സുനു സാബുവിന് ജില്ലാ സെക്രട്ടറി സഖാവ് എസ്. അഖിൽ നൽകി നിർവഹിച്ചു.
യൂത്ത് ഫോർ യൂണിറ്റി എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ടാണ് സംസ്ഥാനതലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്. നവംബർ 15 മുതൽ 24 വരെയാണ് ജില്ലയിൽ മെമ്പർഷിപ് ക്യാമ്പയിൻ.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാദേവിക്കുഞ്ഞമ്മ, പന്തളം മണ്ഡലം പ്രസിഡന്റ് ഉമേഷ് വി.ആർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുരമ്പാല, രതീഷ് കുമാർ ആർ, അപർണരാജ് പി.ആർ, ഡെന്നി തോമസ്, പന്തളം മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാജ് എസ്, മണ്ഡലം കമ്മിറ്റി അംഗം ആശിഷ് അനിയൻ, ലോക്കൽ കമ്മിറ്റി അംഗം അമ്പിളി പ്രകാശ്, പ്രവീൺകുമാർ, സുജിത്കുമാർ കെ.ജി, പ്രമോദ്കുമാർ, എം.ആർ മഹാദേവൻ എന്നിവർ പങ്കെടുത്തു.
എഐവൈഎഫ് പന്തളം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
പന്തളം:- എഐവൈഎഫ് പന്തളം മണ്ഡലം കൺവെൻഷൻ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് ഉദ്ഘാടനം ചെയ്തു. ഭരണത്തിന്റെ തണൽ പറ്റി ജീവിക്കുന്ന സംഘടനയല്ല എ ഐ വൈ എഫ് എന്ന് ഉദ്ഘാടകൻ സുഹാസ് എം ഹനീഫ് പറഞ്ഞു.
അനന്തസാധ്യതകൾ ഉള്ള യുവജനപ്രസ്ഥാനമാണ് എ ഐ വൈ എഫ് എന്നും സുഹാസ് എം ഹനീഫ് കൂട്ടിച്ചേർത്തു. എ ഐ വൈ എഫ് പന്തളം മണ്ഡലം പ്രസിഡന്റ് പ്രദീപ് കുരമ്പാല അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി ശ്രീനാദേവികുഞ്ഞമ്മ സ്വാഗതം ആശംസിച്ചു. സി പി ഐ പന്തളം മണ്ഡലം കമ്മറ്റി അംഗം എസ് അജയകുമാർ, ഉമേഷ് വി ആർ ,ശ്രീജുകുമാർ, ആർ ജയൻ, ശ്രീരാജ്, അപർണരാജ് പി ആർ, ഡെന്നിതോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രസിഡന്റായി ഉമേഷ് വി ആർനെയും സെക്രട്ടറിയായി ശ്രീനാദേവികുഞ്ഞമ്മ ജോയിന്റ് സെക്രട്ടറിയായി രതീഷ്കുമാർ ആർ വൈസ് പ്രസിഡന്റുമാരായി അനുമോൾ, ശ്രീരാജ് എന്നിവരെയും തിരഞ്ഞെടുത്തു.