Friday, November 22, 2024
spot_imgspot_img
HomeKerala"മാറഞ്ചേരി പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുക": എഐവൈഎഫ്

“മാറഞ്ചേരി പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുക”: എഐവൈഎഫ്

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് പ്രമേയം പാസ്സാക്കി എഐവൈഎഫ്. എഐവൈഎഫ് മാറഞ്ചേരി പ്രവർത്തക യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും അതിന് ആവശ്യമായ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവർത്തക യോഗം എഐവൈഎഫ് സംസ്ഥന കമ്മിറ്റി മെമ്പർ അനീഷ് ഇ വി ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് സഫീന നിഷാദ് അധ്യക്ഷത വഹിച്ച യോഗം മേഖലാ സെക്രട്ടറി ഷഹീർ സ്വാഗതവും, മേഖലാ വൈസ് പ്രസിഡന്റ് ആദിൽ നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി മെമ്പർമാരായ വിജയൻ മാറഞ്ചേരി, സമീറ ഇളയേടത്ത്, എൽ സി സെക്രട്ടറി ‌വേണു എഐവൈഎഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ, മണ്ഡലം കമ്മിറ്റി മെമ്പർ സുഹറ ഉസ്മാൻ, എഐഎസ്എഫ്‌ മണ്ഡലം സെക്രട്ടറി വാസിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares