Thursday, November 21, 2024
spot_imgspot_img
HomeKeralaജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം: എഐവൈഎഫ്

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം: എഐവൈഎഫ്

അടൂർ: വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് അഭിനന്ദനാർഹമാണ് പക്ഷേ വിഭവങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ജനകീയ സർക്കാർ നികുതി കുടിശ്ശിക ഉൾപ്പെടെ പിരിച്ചെടുത്ത് ഭരണ ചിലവുകൾ കുറച്ച് പുതിയ വിഭവ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് പകരം ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ് എന്ന് എഐവൈഎഫ് പത്തനംതിട്ട ജില്ലാ ക്യാമ്പ് വ്യക്തമാക്കി.

കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് ദാസ്യത്തിന്റെ പേരിൽ പെട്രോളിയം കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കാൻ അടിക്കടി വർദ്ധിപ്പിച്ച് പെട്രോൾ ഉൽപന്നങ്ങളുടെ വില സർവ്വകാല റെക്കോർഡിൽ ആണ് ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സർചാർജ്ജ് ഏർപ്പെടുത്തുന്നത് പൊതുജനത്തിന് ദുരിതം വിതയ്ക്കുന്നു എന്നും ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ക്യാമ്പ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് പതാക ഉയർത്തി. ജി രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

ടി ടി ജിസ്മോൻ, ആർ ജയൻ, ഡി സജി, എസ് അഖിൽ, ഏഴം കുളം നൗഷാദ്, ജി ബൈജു, അരുൺ കെ എസ് മണ്ണടി, എം മധു, ശ്രീനാദേവി, ബിബിൻ എബ്രഹാം, അശ്വിൻ മണ്ണടി, അനിജു, ബൈജു മുണ്ടപ്പള്ളി, അജിത്ത് ശാന്തകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares