ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ… എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശസ്നേഹ സദസ്സ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് എ ഐ ടി യു സി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. സിപിഐ സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു അധ്യക്ഷത വഹിച്ചു.
സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, സിറ്റി മണ്ഡലം പ്രസിഡന്റ് കെ സുജിത്ത്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ കെ ബാലൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, പി കെ നാസർ, ഇ സി സതീശൻ (രക്ഷാധികാരികൾ), പി അസീസ് ബാബു (ചെയർമാൻ), അനു കൊമ്മേരി (കൺവീനർ), എം കെ പ്രജോഷ് (ട്രഷറർ), യു സതീശൻ, ബൈജു മേരിക്കുന്ന് (വൈസ് ചെയർമാൻ), കെ സുജിത്ത്, ആദർശ് കെ (ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
തൃശ്ശൂർ സംഘടിപ്പിക്കുന്ന ദേശസ്നേഹ സദസ്സിന്റെ ഭാഗമായി സംഘാടക സമിതിയുടെ രൂപീകരണം നടന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി സി സജിത്ത് അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി, ജില്ല കൗൺസിലംഗം പി എം വിജയൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പേറേരി, ജില്ലാ വൈസ് പ്രസിഡണ്ട് പി വി വിവേക്, ജോയിന്റ് സെക്രട്ടറി കനിഷ്കൻ, മണ്ഡലം സെക്രട്ടറി എം ഡി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.