പിറവം: വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 10 വീട്ടുകളുടെ ധനശേഖരണാർഥം എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായസചലഞ്ച് നടത്തി. മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റികളിൽ ആയി 2000 ഓളം ലിറ്റർ പായസം വിതരണം ചെയ്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന് പായസം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി സി എ സതീഷ്, മണ്ഡലം സെക്രട്ടറി അനന്ദു വേണുഗോപാൽ,സിപിഐ ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചൻ, നഗരസഭ കൗൺസിലർ ഡോ. സഞ്ജിനി പ്രതീഷ്,എഐവൈഎഫ് ഭാരവാഹികൾ ആയ അഖിൽ പി ആർ, ഷൈൻ പി എം, ജിഷ്ണു അനിരുദ്ധൻ, അനന്ദു ഗോപിനാഥ്, ഉണ്ണി രമണൻ, പ്രസൂൺ എസ്, അക്ഷയ് എം എ എന്നിവർ പങ്കെടുത്തു.