പയ്യന്നൂർ: എഐഎസ്എഫ് പയ്യന്നൂർ മണ്ഡലം സമ്മേളനം സമാപിച്ചു. ചെറുപുഴയിൽവച്ച് നടന്ന സമ്മേളനം എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു. പി ധീരജ് അധ്യക്ഷത വഹിച്ചു. ജോഷ്വാ രാജു രക്തസാക്ഷി പ്രമേയവും രേവതി കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ ചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ബാബു, എം രാമകൃഷ്ണൻ, കെ ആർ ചന്ദ്രകാന്ത്, കെ അനീഷ്, ജോഷി അറക്കൽ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് മോഹൻദാസ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് പി ധീരജ് പതാക ഉയർത്തി.
പുതിയ ഭാരവാഹികളായി ശ്രീജിത്ത് മോഹൻദാസ് ( പ്രസിഡന്റ്) കിരൺ പി കെ, ജിൻസൺ ജോസഫ് (വൈസ് പ്രസിഡന്റ്) പി ധീരജ് (സെക്രട്ടറി) രേവതി കെ, ജോഷ്വാ രാജു(ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.