പിറവം : വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളുടെ നിർമാണത്തിന് വേണ്ടിയുളള ധനശേഖരണാർത്ഥത്തിന്റെ ഭാഗമായി എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റി 1,01010 (ഒരു ലക്ഷത്തിആയിരത്തി പത്ത് ) രൂപ സംസ്ഥാന പ്രസിഡന്റ് എൻ. അരുണിന് കൈമാറി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റികളിൽ പായസചലഞ്ച് സംഘടിപ്പിച്ചാണ് തുക കണ്ടെത്തിയത്.ജില്ലാ സെക്രട്ടറി കെ.ആർ റെനീഷിനും മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് സെക്രട്ടറി അനന്ദു വേണുഗോപാൽ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, എ. ഐ. വൈ. എഫ് ജില്ലാ ജോ. സെക്രട്ടറി സി. എ സതീഷ്, എ. ഐ. എസ്. എഫ് മണ്ഡലം സെക്രട്ടറി ജിഷ്ണു അനിരുദ്ധൻ, എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ ഷൈൻ പി. എം, ജോർജ് സാജൻ, അഖിൽ പി. ആർ, അമൽ മാത്യു, എന്നിവർ പങ്കെടുത്തു.