ആവള: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ യൂണിറ്റ് കേന്ദ്രത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ ഓർമ്മക്കായ് വൃക്ഷത്തൈ നടുന്ന ക്യാമ്പയിന് ആവളയിൽ തുടക്കമായി.
മഠത്തിൽ മുക്ക് യൂണിറ്റിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ജില്ലാ കമ്മിറ്റി അംഗം കെ എം ബിജിഷ, സിപിഐ കുട്ടോത്ത് ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ദാസ്, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡന്റ് കെ എം ലെനീഷ് , വി ജയലക്ഷ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.