ഈരാറ്റുപേട്ട : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തതിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഈരാറ്റുപേട്ടയിലെ ഫയർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥരെ എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആദരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ ഇവർക്കുളള ഉപഹാരവും സമർപ്പിച്ചു.
ആർ രതീഷിന്റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബാബു ജോസഫ് ജില്ലാ കമ്മിറ്റി അംഗം സുനൈസ് എംപി ജോയിന്റ് സെക്രട്ടറി റോണി സന്തോഷ് മണ്ഡലം കമ്മിറ്റി അംഗം സഹദ്, റോഷ്നി ബാബു, പ്രിന്‍സ് പ്ലാത്തോട്ടം, ഫാത്തിമ ശമ്മാസ്, അമീന് തുടങ്ങിയവര്‍ പ്രസംഗിച്ചു അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, ജോബിന് മാത്യു, എം ജെ വിഷ്ണു എന്നിവര്‍ കര്‍മ്മരംഗത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിക്കുകയും ചെയ്തു.