ഇരാറ്റുപേട്ട: അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം പാസാക്കുക, നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവക്യമുയർത്തി ജനജാഗ്രതസദസ്സ് സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതസദസ്സ് സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കറ്റ് പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് സഖാവ് ബാബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു .
ജനജാഗ്രത സദസ്സിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് , സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ എസ് നൗഷാദ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാവ് ഫാത്തിമ, ദീപു, റെജീന,അപർണ, ബിജോയ്, ഷമൽ ,ജോസ്നി തുടങ്ങിയവർ പങ്കെടുത്തു. എഐവൈഎഫ് മുനിസിപ്പൽ സെക്രട്ടറി സുനൈസ് എം പി യോഗത്തിൽ നന്ദി പറഞ്ഞു.