Friday, April 4, 2025
spot_imgspot_img
HomeKeralaഫാസിസം സർവ്വ നാശം: പ്രതിഷേധവുമായി എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഫാസിസം സർവ്വ നാശം: പ്രതിഷേധവുമായി എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: ടീസ്റ്റ സതാൽവാദിനെയും ഡോ. ബി ആർ ശ്രീകുമാർ,സഞ്ജീവ് ഭട്ട്, മുഹമ്മദ്‌ സുബൈർ എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരെ പ്രതിഷേധത്തിൽ അണിചേർന്ന് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി. അന്യായമായി തടങ്കലിലടച്ചവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് “ഫാസിസം സർവ്വ നാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ ധർണ്ണ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു.

സിപിഐയുടെ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, എഐവൈഎഫിന്റെ മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, ബാബു ജോസഫ് തുടങ്ങിയ നേതാക്കൾ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares