തൃശ്ശൂർ: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടുരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് തണ്ണീർ പന്തലുകൾ ആരംഭിച്ച് എഐവൈഎഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനത്തിന്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എഐവൈഎഫ് സ്ഥാപിച്ച തണ്ണീർ പന്തലിന്റെ മണ്ഡലതല ഉദ്ഘാടനം മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്നു.
സിപിഐ തൃശ്ശൂർ ജില്ലാ എക്സി. അംഗം കെ വി വസന്തകുമാർ ഉദ്ഘാടനം നിർവഹിച്ചു. എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് രമ്യശ്രീജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ, സിപിഐ മാള ലോക്കൽ സെക്രട്ടറി എം കെ ബാബു, എഐവൈഎഫ് ഭാരവാഹികളായ ഐ വി മഹേഷ്, സുജിത്ത് പി, കെ വി എസ് ശരത്, ഉരുണ്ടോളി അപ്പു, ധന്യ പൊയ്യ, സിജു വി എസ്, അജയ്കുമാർ സി സി, ദിഥി പഴൂക്കര , മാള ഗ്രാമ പഞ്ചായത്ത് മെമ്പർമാർ നബീസത്ത് ജലീൽ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ) സിനി ബെന്നി വെമ്പിൽ , ഉഷ ബാലൻ, സിപിഐ സ്നേഹഗിരി ബ്രഞ്ച് സെക്രട്ടറി മണി ബി.എൻ എന്നിവർ സംസരിച്ചു.