ചാരുംമൂട്: വേനൽ ചൂടിൽ വലയുന്ന ആളുകൾക്ക് ദഹജലം ലഭ്യമാക്കുക്കുക എന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം എറ്റെടുത്ത് ചാരുംമൂട് മേഖല കമ്മിറ്റിയും കൊട്ടക്കാട്ടുശ്ശേരി യൂണിറ്റും സംയുക്തമായി നൂറനാട് ലെപ്രസ്സി സാനിട്ടോറിയത്തിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. ചാരുമൂട് ലെപ്രസി ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് എഐവൈഎഫ് തണ്ണീർ പന്തൽ സ്ഥാപിച്ചത്.
തണ്ണീർ പന്തലിന്റെ ഉദ്ഘാടനം എഐവൈഎഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്റ് സഖാവ് മുരളി കൃഷ്ണൻ നിർവഹിച്ചു. സഖാക്കൾ അരുൺ, ടോണി സോളമൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.