ന്യുഡൽഹി: എഐവൈഎഫ് ദേശീയ സെക്രട്ടറിയും ബീഹാർ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് റോഷൻ കുമാർ സിൻഹയുടെ അറസ്റ്റിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ
2023 മാർച്ച് 16 നാണ് ന്യുഡൽഹി അറസ്റ്റിലാവുന്നത്.
റോഷൻ കുമാർ സിൻഹയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും, പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചും രാജ്യവ്യാപകമായി മാർച്ച് 27 ന് എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് മാർച്ച് 27 ന് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.