Thursday, November 21, 2024
spot_imgspot_img
HomeKeralaസുജയാ പാർവതി നിങ്ങൾക്ക് ഞങ്ങളുടെ രവിയേട്ടനെ പറ്റി ഒന്നുമറിയില്ല, മറുപടിയുമായി എൻ അരുൺ

സുജയാ പാർവതി നിങ്ങൾക്ക് ഞങ്ങളുടെ രവിയേട്ടനെ പറ്റി ഒന്നുമറിയില്ല, മറുപടിയുമായി എൻ അരുൺ

റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരക കൂടിയായ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതിക്ക് എതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് എതിരെ സുജയ പാര്‍വ്വതി നടത്തിയ അഭിപ്രായ പ്രകടനത്തിന് എതിരാണ് അരുൺ രം​ഗത്ത് വന്നിരിക്കുന്നത് .

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :

മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതിക്ക് ( റിപ്പോര്‍ട്ടര്‍ ടിവി) ഒരു തുറന്ന കത്ത്. സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ -കമ്മ്യൂണിസ്റ്റ് – ഇടതു പ്രസ്ഥാനത്തിന്റെയും കേരളീയ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തിന്റെയും അഭിമാന വ്യക്തിത്വമാണ് അദ്ദേഹം. നിങ്ങളുടെ രാഷ്ട്രീയം ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും സംഘ രാഷ്ട്രീയമാണെന്നറിയാം. പക്ഷെ ഒരു പൊതു മാധ്യമ ഇടത്തിലൂടെ നിങ്ങള്‍ കഴിഞ്ഞ ദിവസം സഖാവ് പന്ന്യനെ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ചത് നിങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമായേ ( നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ) കാണുവാന്‍ സാധിക്കുകയുള്ളൂ.തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് വിലയിരുത്തിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ കുറവായി കണ്ടെത്തി ആക്ഷേപിക്കുമാറ് അവതരിപ്പിച്ചത് വിദ്യാഭ്യാസ യോഗ്യതയാണ്.

മറ്റ് മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന കാര്യവും ഇവിടെ പ്രസക്തമാണ്.
ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് കടുത്ത ദാരിദ്ര്യ ജീവിത സാഹചര്യത്തില്‍ തനിക്കു നേടാന്‍ സാധിച്ചത് എന്ന് പ്രിയ സഖാവ് എന്നും പറഞ്ഞിട്ടുണ്ട്. , നിങ്ങളുടെ ആരാധനാപാത്രമായ പ്രധാനമന്ത്രിയെപ്പോലെ അദ്ദേഹം വിദ്യാഭ്യാസത്തെക്കുറിച്ച് ഒരിക്കലും കളവ് പറഞ്ഞിട്ടില്ല’.

തിരുവനന്തപുരത്തെ 3 സ്ഥാനാര്‍ത്ഥികളില്‍ 2 പേര്‍ ജഒഉ നേടിയ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും സഖാവ് പന്ന്യന്‍ ആറാം ക്ലാസ് കാരനാണെന്നും വലിയ പ്രാധാന്യത്തോടെയുമാണ് നിങ്ങള്‍ അവതരിപ്പിച്ചത്. ആറാം ക്ലാസില്‍ സ. പന്ന്യന് പഠനം അവസാനിപ്പിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ അകാലമരണത്തെ തുടര്‍ന്ന് കുഞ്ഞു പന്ന്യന് ആഹാരം കൊടുക്കാനും പഠിപ്പിക്കാനും കൂലിവേലയ്ക്ക് പോയിരുന്ന തന്റെ അമ്മയും രോഗശയ്യയിലായതിനെ തുടര്‍ന്നാണ്. കുടുംബം പോറ്റാന്‍ ബീഡി തൊറുപ്പ് തൊഴിലിനു പോവുകയാണ് സഖാവ് പന്ന്യന്‍ ചെയ്തത്. അല്ലാതെ സമ്പന്നതയുടെ ഹുങ്കില്‍ തെറ്റായ വഴിയില്‍ നടന്ന് വിദ്യാഭ്യാസം നശിപ്പിക്കുക ആയിരുന്നില്ല.ഒരു പൊതു പ്രവര്‍ത്തകനെ അളക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകരുത്. ഈ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച പല ജനകീയ നേതാക്കള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഓര്‍ക്കുക. പിന്നെ സ.പന്ന്യന്‍ 4 വര്‍ഷക്കാലം തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച MP ആണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് (200കോടി) ,സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി ,ഐസര്‍, ബ്രഹ്‌മോസ് ,ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം തിരുവനന്തപുരം വിമാന താവളത്തിന് രണ്ടാം ടെര്‍മിനല്‍ ഇതെല്ലാം ചുരുങ്ങിയ നാലു വര്‍ഷം കൊണ്ട് ങജ എന്ന നിലയില്‍ സ. പന്ന്യന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും നേടിയെടുത്തവയില്‍ ചിലതാണ്. ജനപ്രതിനിധിയായി മത്സരിക്കുന്നവരെ വിലയിരുത്തുമ്പോള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ചര്‍ച്ച യാക്കേണ്ടത് ഇത്തരം കാര്യങ്ങളാണ്. മറ്റൊരു മണ്ഡലത്തിലും പരാമര്‍ശിക്കാത്ത വിദ്യാഭ്യാസ യോഗ്യത എന്ന വിഷയം തിരുവനന്തപുരത്തു മാത്രം ചര്‍ച്ചയാക്കിക്കൊണ്ടു വന്നപ്പോള്‍ , ഉറപ്പാണ് എന്തായിരുന്നു നിങ്ങളുടെ ലക്ഷ്യം എന്ന്.

നിങ്ങള്‍ എത്രമാത്രം ഇകഴ്ത്താന്‍ ശ്രമിച്ചാലും സത്യസന്ധവും സുതാര്യവും ആത്മാര്‍ത്ഥവുമായ അരനൂറ്റാണ്ടിലേറെക്കാലത്തെ പൊതു ജീവിതത്തിലൂടെ സ.പന്ന്യന്‍ നേടിയെടുത്ത പൊതുജന അംഗീകരവും സ്‌നേഹവും കൂടുതല്‍ ജ്വലിക്കുകയേയുള്ളൂ.ഒരു കാര്യം കൂടി , ജൂണ്‍ 4 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സഖാവ് പന്ന്യന്‍ വിജയിച്ചിരിക്കും. നിങ്ങളുടെ രാജീവ് ചന്ദ്രശേഖരന്‍ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തുമായിരിക്കും.

എന്‍.അരുണ്‍
(AIYF സംസ്ഥാന പ്രസിഡന്റ്)

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares