Thursday, November 21, 2024
spot_imgspot_img
HomeKeralaഅഞ്ജുവിന്റെ മരണം: പ്രതിഷേധ മാര്‍ച്ച് നടത്തി എഐവൈഎഫ്

അഞ്ജുവിന്റെ മരണം: പ്രതിഷേധ മാര്‍ച്ച് നടത്തി എഐവൈഎഫ്

കാസര്‍കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തക അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി എഐവൈഎഫ്. എഐവൈഎഫിന്റെ നേതൃത്വത്തില്‍ അട്ക്കത്ത്ബയല്‍ അല്‍-റൊമാന്‍സിയ ഹോട്ടലിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

പ്രകടനം ഹോട്ടലിന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മിള്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ധനീഷ് ബിരിക്കുളം, ഹരിദാസ് പെരുമ്പള, നിധിന്‍ മുതലപ്പാറ എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ കാസര്‍കോട് സ്വാഗതം പറഞ്ഞു.

ഉദ്യോഗസ്ഥ അലംഭാവത്തിന്റെയും ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ഹോട്ടല്‍ മുതലാളിമാരും തുടര്‍ച്ചയായി സൃഷ്ടിക്കുന്ന രക്തസാക്ഷികളില്‍ ഒരാള്‍ ആണ് അഞ്ജുശ്രീ പാര്‍വ്വതിയെന്ന് എഐവൈ എഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി. എഐവൈഎഫ് ബേനൂര്‍ യൂണിറ്റ് അംഗമായ അഞ്ജുവിന്റേത് മരണം നരഹത്യയാണ്. ക്രൂരമായ അലംഭാവം വക വെച്ചുകൊടുക്കാന്‍ എഐവൈഎഫ് തയ്യാറാകില്ല. ഇത്തരം വ്യക്തികളെ പൊതുവിചാരണയ്ക്ക് വിധേയമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു എഐവൈഎഫ് സെക്രട്ടറി എം ശ്രീജിത് പ്രസ്താവിച്ചു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ ആരോഗ്യ -ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കാസര്‍കോട് മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെ വലിയ അലംഭാവം ഈ സംഭവത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares