Friday, November 22, 2024
spot_imgspot_img
HomeKeralaദേവസ്വം മന്ത്രിക്കെതിരായ ജാതി അധിക്ഷേപം; പയ്യന്നൂരിന്റെ പൊതു മനസ് വിവേചനതോടൊപ്പം അല്ല: എഐവൈഎഫ്

ദേവസ്വം മന്ത്രിക്കെതിരായ ജാതി അധിക്ഷേപം; പയ്യന്നൂരിന്റെ പൊതു മനസ് വിവേചനതോടൊപ്പം അല്ല: എഐവൈഎഫ്

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ട ജാതി വിവേചനത്തിനെതിരെ പയ്യന്നൂരിന്റെ പൊതു മനസ് വിവേചനതോടൊപ്പം അല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. സദസ് പ്രശസ്ത കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജോഷി അറക്കൽ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എൻ സുബ്രഹ്മണ്യൻ, യുവകലാസാഹിതി പവിത്രൻ കൊതില, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ. ആർ. ചന്ദ്രകാന്ത്, സിപിഐ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ, പി. വിനു, വി. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. അനീഷ് സ്വാഗതം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares