തിരുവനന്തപുരം: ആഭ്യന്തര വിമാന യാത്രാ നിരക്ക് മാനദണ്ഡങ്ങളില്ലാതെ വര്‍ധിപ്പിക്കുന്നതില്‍ നിന്നും വിമാന കമ്പനികള്‍ പിന്മാറണമെന്ന് എഐവൈഎഫ്. ഉത്സവ സീസണുകളില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ കേരളത്തിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ കൊള്ള നടത്തുന്നത്. രാജ്യത്തെ വ്യോമായന മേഖല ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിന്‍റെ അനന്തര ഫലമാണ് ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വ്യക്തമാക്കി.
ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ആവശ്യക്കാര്‍ ഏറെയുള്ള റൂട്ട് നോക്കി പ്രത്യേകമായി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന രീതിയും നിലനില്‍ക്കുന്നു. വിമാന കമ്പനികളുടെ ഈ കൊള്ള അവസാനിപ്പിക്കുന്നതിന് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രയിന്‍ അനുവദിക്കണമെന്നും ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര വ്യോമായന വകുപ്പ് മന്ത്രിക്ക് 1ലക്ഷം ഇ-മെയില്‍ സന്ദേശം അയക്കുമെന്നും എഐവൈഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.