ഓച്ചിറ: പ്രസാർഭാരതിയെ കാവിവത്കരിക്കുന്നതിനെതിരെയും പാചകവാതക വിലവർധനവിനെതിരെയും എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സഘടിപ്പിച്ചു. എഐവൈഎഫ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ആർ നിധിൻരാജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം എഐവൈഎഫ് കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ശരവണൻ ഉദ്ഘാടനം ചെയ്തു .
എഐഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അനന്ദു എസ് പോച്ചയിൽ, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കാർത്തിക്, ഓച്ചിറ മണ്ഡലം പ്രസിഡന്റ് എസ് ഷാരോൺ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം നിസാം കൊട്ടിലിൽ, സിപിഐ ഓച്ചിറ കിഴക്ക് ലോക്കൽ സെക്രട്ടറി സെബി, എഐവൈഎഫ് ഓച്ചിറ മണ്ഡലം ജോയിൻ്റ് സെക്രട്ടറി എസ് ശ്യാംകുമാർ, വൈസ് പ്രസിഡന്റ് എസ് സുജിത്കുമാർ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എഐവൈഎഫ് ഓച്ചിറ മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും, മണ്ഡലം ജോയിന്റ് സെക്രട്ടറി വന്ദന വിശ്വനാഥ് നന്ദിയും രേഖപ്പെടുത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ് ശ്രീഹരി, ആർ ആശാ ദേവി, സിന്ധു, അജിത, റജിമോൾ, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.