തിരുവനന്തപുരം: ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫിന്റെ ശക്തമായ പ്രതിഷേധം. ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കയ്ക്കെതിരെ ജില്ലാ കേന്ദ്രങ്ങളിലാണ് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തെ തകർക്കാൻ അച്ചാരം വാങ്ങിയ ആർഎസ്എസ് ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര് എസ് ജയന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനം എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു.