Thursday, November 21, 2024
spot_imgspot_img
HomeKeralaഅനധികൃത കള്ളുഷാപ്പ്; ജനകീയ സമരവുമായി എഐവൈഎഫ്

അനധികൃത കള്ളുഷാപ്പ്; ജനകീയ സമരവുമായി എഐവൈഎഫ്

ഭരണിക്കാവ്: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ദേശത്തിനകം പ്രദേശത്ത് ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് നിലവിലെ അബ്കാരി നിയമങ്ങളെ മുഴുവൻ കാറ്റിൽ പറത്തി അനധികൃതമായി സമ്പാധിച്ച കള്ള് ഷാപ്പിനുള്ള ലൈസൻസിന് എതിരെ ശക്തമായ ജനവികാരം ഏറ്റെടുത്ത് എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം കമ്മറ്റി. ദേശത്തിനകം, പെരുങ്ങാല 3296 എസ്എൻഡിപി ശാഖയോഗം വക ഗുരുമന്ദിരത്തിനും, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഐസിഡിഎസ് 20 നമ്പർ അംഗൻവാടിക്കും വെറും ഇരുപത് മീറ്റർ മാത്രം അകലെ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് നിലവിലെ അബ്കാരി നിയമങ്ങൾക്ക് വിരുദ്ധമായി കള്ള് ഷാപ്പിനുള്ള ലൈസൻസ് നൽകിയത് എന്ത് മാനദണ്ഡങ്ങള്ക്ക് വിധേയമായാണ് എന്നത് തന്നെ ദുരൂഹമാണ്.

കള്ള് ഷാപ്പിനുള്ള ലൈസൻസ് നൽകിയ കെട്ടിടത്തിനോട് ചേർന്ന് 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹോം ട്യൂഷൻ സെൻറ്റർ പ്രവർത്തിക്കുന്നു. പ്രസ്തുത കെട്ടിടത്തോട് ചേർന്ന് കുടുംബക്ഷേത്രവും, എൽപിജി ഗ്യാസ് ഏജൻസിയും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കള്ള് ഷാപ്പിന് ലൈസൻസ് നൽകിയ കെട്ടിടത്തോട് ചേർന്ന് മറ്റ് വീടുകളും ഉണ്ട് എല്ലാം തന്നെ 30 മീറ്റർ ചുറ്റളവിൽ ഉള്ളവയും.

പ്രദേശത്തെ താമസക്കാരുടെ പ്രതിഷേധത്തെ മാനിക്കാതെ, അനധികൃതമായി കള്ള് ഷാപ് തുടങ്ങുന്നതിന് ലൈസൻസിയും, അയാളുടെ പിന്നിലുള്ള ബിനാമി ഇടപാടുകാരും ശ്രമിക്കുകയും, പ്രദേശത്ത് ഇങ്ങനെ ഒരു കള്ള് ഷാപ്പ് വരുന്നതിന് എതിരെ പ്രതിഷേധം അറിയിച്ച പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ലൈസൻസി ചെയ്യ്തുവരുന്നത്. പ്രദേശത്തെ തന്നെ ചില രാഷ്ട്രീയക്കാരായ വ്യക്തികളുടെ ഒത്താശയോടെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ജനവാസമേഖലയിൽ കള്ള് കച്ചവടവും, ആഭാസങ്ങളും നടത്താനുള്ള ചിലരുടെ ഗൂഢാലോചന ഒരു തരത്തിലും നടത്താൻ എഐവൈഎഫ് അനുവദിക്കുകയില്ല. നിത്യപൂജയും ആരാധനയും നടക്കുന്ന ഗുരുമന്ദിരത്തിലേക്ക് എത്തുന്ന ഭക്തർക്കും, അംഗൻവാടിയിലേക്ക് വരുന്ന കുരുന്നുകൾക്കും, വിദ്യാർത്ഥികൾക്കും, പ്രദേശവാസികൾക്കും അവരുടെ സമാധാനപരമായ ജീവിതാന്തരീക്ഷത്തിന് എതിരായി പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ച കള്ള് ഷാപ്പിന് എതിരെ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് തന്നെയാണ് എഐവൈഎഫ്.

ഇത് ഒരു നാടിന്റെ സമാധാനം സംരക്ഷിക്കാനായുള്ള പോരാട്ടമാണ്. ദേശത്തിനകത്തെ ജനങ്ങൾക്ക് ഒപ്പമാണ് ഞങ്ങൾ. ഇങ്ങനെ ഒരു പ്രദേശത്ത് കള്ള് ഷാപ്പിനുള്ള ലൈസൻസ് അനുവദിച്ച അധികാരികൾ ഈ വിഷയത്തിൽ പുനർചിന്ത നടത്തി അത് അവിടെ നിന്ന് മാറ്റും വരെ എഐവൈഎഫ് ശക്തമായ സമര പരിപാടികളുമായി തന്നെ മുന്നോട്ടു പോകും. നിയമപരമായും, രാഷ്ട്രീയപരമായും ഈ അനീതിക്കെതിരെ പോരാട്ടത്തിലാവും തങ്ങൾ എന്നും എഐവൈഎഫ് സംഘടനാചുമതലയുള്ളവർ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares