ഭഗത്‌സിംഗിനെ അപമാനിച്ച ജമാ അത്തെ ഇസ്ലാമിക്കും മീഡിയവൺ ചാനലിനുമെതിരെ പ്രതിഷേധവുമായി എഐവൈഎഫ്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി ആർ രതീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനൈസ് എം പി, റജീന സജിൻ, സഹദ് കെ സലാം തുടങ്ങിയവർ സംസാരിച്ചു.