ചിറയിൻകീഴ്: കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ നിന്നും ഒരു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്നതിനെ തുടർന്ന് എഐവൈഎഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം സർവീസ് സഹകരണ ബാങ്ക് കൊച്ചാലുംമൂട് ശാഖ ഉപരോധിച്ചു. എഐവൈഎഫ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അതുൽ രാജ് അധ്യക്ഷത വഹിച്ച യോഗം സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുനിൽ ടി കുന്നിൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷിയാസ് വാളക്കാട് സ്വാഗതം പറഞ്ഞു.
സാധാരണക്കാരായ നിക്ഷേപകരിൽ നിന്നും പണം തട്ടിയെടുത്ത് കോടികളുടെ അഴിമതി നടത്തിയ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് പുറത്താക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. ഉപരോധ സമരത്തെ തുടർന്ന് പോലീസ് എത്തി സമരക്കാരെ നീക്കം ചെയ്തു. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപൻ വലിയേല, എഐവൈഎഫ് നേതാക്കളായ ഷാഹിൻ ചിറയിൻകീഴ്, മുകുന്ദൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഉപരോധ സമരം അഭിജിത്ത് പുത്തൻവീട്ടിൽ, ജോസ് ചിറയിൻകീഴ്, എം ഷാജു ഇർഷാദ് കുന്നിൽ, ശ്യം ലാൽ,ഗോപിക, സൗമ്യ ജോസ്,ഷെഹീൻ, ആഷ്‌വിൻ പൊയ്‌കവിള, നിയാസ് എച് കെ, സമൽസക്കീർ, കേശു, അൽ അമീൻ, ജിതിൻ രാജ്,നിസാം,ജഹാഗീർ, രഞ്ജിത്, ഗോകുൽ, അജീഷ്.R, അഭിജിത്ത്.R, അനിൽ, ലെഞ്ഞിത് തുടങ്ങിയവർ നേതൃത്വം നൽകി.