Thursday, November 21, 2024
spot_imgspot_img
HomeKeralaകുഴൽനാടന് വിമർശനങ്ങളെ ഭയം, വ്യാജന്മാരെ ഇറക്കി രക്ഷപ്പെടാൻ ആകില്ല: എഐവൈഎഫ്

കുഴൽനാടന് വിമർശനങ്ങളെ ഭയം, വ്യാജന്മാരെ ഇറക്കി രക്ഷപ്പെടാൻ ആകില്ല: എഐവൈഎഫ്

മൂവാറ്റുപുഴ: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണിനെതിരെ മാത്യു കുഴലനാടൻ എംഎൽഎ യുടെ നേതൃത്വത്തിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിനു പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സംഘത്തെ ഉപയോഗിച്ച് നുണപ്രചരണം നടത്തുന്ന എംഎൽഎ ജനാധിപത്യ വ്യവസ്ഥതിക്കു തന്നെ അപമാനമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു.

പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ളവർ ഇത്തരത്തിൽ പ്രതികരിക്കില്ല. രാഷ്ട്രീയത്തിലേക്ക് നൂലിൽ കെട്ടി ഇറക്കുന്നതിന്റെ പരിണിത ഫലമാണ് മൂവാറ്റുപുഴ എംഎൽഎ യിലൂടെ കാണുന്നതെന്നും ജിസ്മോൻ പറഞ്ഞു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു സെക്രട്ടറി കെ ആർ റെനീഷ്, സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ നവാസ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷ്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഗോവിന്ദ് എസ് കുന്നുംപുറം, സിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, എസ് സതീഷ്, കെ ബി നിസാർ, പി ബി ശ്രീരാജ് എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares