ജീവൻ രക്ഷാ മരുന്നുകൾ അടക്കം 850ലധികം മരുന്നുകളുടെ വിലവർദ്ധിപ്പിക്കാനുള്ളകേന്ദ്ര സർക്കാർനടപടിക്കെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധം സഘടിപ്പിച്ച് എഐവൈഎഫ്. വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു.