Friday, November 22, 2024
spot_imgspot_img
HomeKeralaതൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത; എഐവൈഎഫ് പ്രക്ഷോഭത്തിലേക്ക്

തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത; എഐവൈഎഫ് പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട: തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ അമിത വേഗത ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എഐവൈഎഫ്. ബസുകളുടെ മത്സരയോട്ടങ്ങൾ മൂലം ചുരുങ്ങിയ കാലയളവിൽ തന്നെ നിരന്തരം അപകടങ്ങളാണ് ഈ റൂട്ടിൽ സംഭവിച്ചിരിക്കുന്നത്. മരണം വരെ സംഭവിച്ചിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

ബസുകളുടെ മത്സരയോട്ടങ്ങൾ മൂലം പല സ്റ്റോപ്പുകളിൽ നിർത്താത്തതും, വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതും വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. നിരന്തരമായി എഐവൈഎഫ് ഈ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തത് തുടർ അപകടങ്ങൾക്ക് കാരണമാകുന്നു. ഈ റൂട്ടിൽ റോഡ് പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ പോലും ഉദ്യോഗസ്ഥർ വേണ്ടത്ര ഇടപെടലുകൾ നടത്താത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനു കാരണമായി എന്നും ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിനെ രക്തക്കളമാക്കുന്ന സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികൾ ആർ ടി ഒ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോകുമെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ,സെക്രട്ടറി ടി വി വിബിൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares