കണ്ണൂർ: ഉത്സവക്കാലത്ത് ഇന്ത്യൻ റെയിൽവേ കേരളത്തോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. കേരളത്തിലേക്ക് അവധിക്കാലത്ത് കൂടുതല്‍ യാത്ര ട്രെയിനുകള്‍ അനുവദിക്കുക, മലബാറിന്റെ യാത്രാദുരിതം പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണാ സമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അഡ്വക്കറ്റ് പി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ വി രജിഷ് സംസ്ഥാന കമ്മിറ്റി അഗം അഡ്വ.എംസി സജീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ ആര് ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. കെ വി സാഗര്‍, കെ വി പ്രശോഭ്, പി അനില്‍കുമാര്‍, കെ എസ് ശരണ്‍ ,ശ്രുതി, ജസ്വന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി