മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി. സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള ജില്ലയിലെ ജനങ്ങൾക്ക് പുതിയ ട്രെയിനിന്റെ ഗുണം ലഭിക്കാത്തതിന് പിന്നിൽ ബിജെപി സംഘപരിവാർ രാഷ്ട്രീയ അജണ്ടയാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ട ജില്ലയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ പാലിക്കുന്ന മൗനം ജനം തിരിച്ചറിയുമെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.
ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് ഇ വി അനീഷ്, സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി എന്നിവർ അറിയിച്ചു.