Thursday, November 21, 2024
spot_imgspot_img
HomeKeralaമരുന്നുകളുടെ വില വർ‌ദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി;എഐവൈഎഫിന്റെ പ്രതിഷേധം ഇന്ന്

മരുന്നുകളുടെ വില വർ‌ദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി;എഐവൈഎഫിന്റെ പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നുകൾ അടക്കം 850 ലധികം മരുന്നുകളുടെ വില വർ‌ദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഐവൈഎഫിന്റെ പ്രതിഷേധം ഇന്ന്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എഐവൈഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പരിപാടികളാണ് സംഘടപ്പിച്ചിട്ടുണ്ട്. 850 ലധികം ജീവൻ രക്ഷാമരുന്നുകളുടെ വില 10 ശതമാനത്തിലധികം ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെയാണ് സംസ്ഥാന വ്യാപകമായി എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മരുന്നുകമ്പനികൾക്ക് കുടപിടിച്ച് സാധാരണക്കാരുടെ നടുവൊടിക്കുന്ന നയമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച ചെറുക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ–മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ എന്നിവയ്ക്കെല്ലാം രാജ്യ വ്യാപകമായി വിലകൂട്ടി. ഇതു സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടും. നരേന്ദ്ര മോദി സർക്കാരിന്റെ ക്രൂര നയങ്ങൾ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര​ഗവൺമെന്റിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചാണ് എഐവൈഎഫിന്റെ പ്രതിഷേധം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares