തിരുവനന്തപുരം:കോൺഗ്രസ്സ്-ബിജെപി അക്രമ സമരങ്ങൾക്കെതിരെ എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപി, കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തിലെ അക്രമ സമരങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നതെന്നും, പൊതുസമൂഹത്തിനു മുന്നിൽ കൃത്യമായ രാഷ്ട്രീയം പറയാൻ കഴിയാത്ത പ്രതിപക്ഷ പാർട്ടികൾ അക്രമ സമരങ്ങളിലൂടെയും, ജനാധിപത്യ വിരുദ്ധമായ പ്രസ്താവനകളിലൂടെ ഇടം പിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരാണെന്നും ഇവരെ കേരളീയ പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ രാജ്, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ അരുൺ ബാബു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽ ജിഹാൻ, അഭിലാഷ് എ ആൽബർട്ട്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പ്രസിഡൻ്റ് പി ആൻ്റസ് എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാസെക്രട്ടറി ആർ എസ് ജയൻ സ്വാഗതം പറഞ്ഞു.
എഐവൈഎഫ് നേതാക്കളായ സുജിത്ത് എം എസ് , കൃഷ്പ്രശാന്ത്, കണ്ണൻ എസ് ലാൽ , മുട്ടട രാജേഷ്. നൗഫൽ അൻജിത്ത്, ദീപു, ഷിജു പുറുത്തിപ്പാറ, ശിൽപ, തൃപ്തി രാജ് ,അജികുമാർ, ഷൈനീഷ്, എന്നിവർ നേതൃത്വം നൽകി. പാളയം രക്ത സാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിച്ചു.